14-April-2023 -
By. Business Desk
കൊച്ചി: വില്‍പ്പനയില്‍ മറ്റൊരു നാഴികകല്ല് പിന്നിട്ട് ടാറ്റ നെക്സോണ്‍. അഞ്ച് ലക്ഷം യൂണിറ്റ് എന്ന റെക്കോര്‍ഡ് നേട്ടമാണ് ടാറ്റ നെക്സോണ്‍ സ്വന്തമാക്കിയിരിക്കുന്നത്. ഗ്ലോബല്‍ എന്‍സിപിയുടെ 5 സ്റ്റാര്‍ അഡള്‍ട്ട് റേറ്റിംഗ് ലഭിച്ച ആദ്യ ഇന്ത്യന്‍ നിര്‍മ്മിത കാറാണ് നെക്സോണ്‍. നാല് ലക്ഷം യൂണിറ്റ് വില്‍പ്പന എന്ന നാഴികക്കല്ല് പിന്നിട്ടതിന് ശേഷം വെറും ആറ് മാസത്തിനുള്ളിലാണ് നെക്സോണിന്റെ ഈ നേട്ടം. നിര്‍മാണത്തിന്റെ ആദ്യ ലക്ഷം ഒരു വര്‍ഷവും 10 മാസം കൊണ്ടും രണ്ടു ലക്ഷം ഒരു വര്‍ഷവും 11 മാസം കൊണ്ടും നേടിയപ്പോള്‍. മൂന്നു ലക്ഷം 8 മാസം കൊണ്ടുമാണ് പിന്നിട്ടത്. പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് വകഭേദങ്ങളിലായി നെക്സോണ്‍ വില്പനയിലുണ്ട്. സുരക്ഷയും ബില്‍ഡ് ക്വാളിറ്റിയുമാണ് നെക്സോണിനെ ജനങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കിയ ഒരു ഘടകം.